14 December Friday

ഹർഷാരവങ്ങളോടെ കൊറിയൻ ഉച്ചകോടിക്ക‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018


പ്യോങ‌്‌യാങ‌്
കൊറിയൻ മുനമ്പിൽ സമാധാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായ മൂന്നാം ഉച്ചകോടിക്ക‌് ഹർഷാരവങ്ങളോടെ തുടക്കം. മെച്ചപ്പെട്ട സഹകരണം ലക്ഷ്യമിട്ട‌് സംയുക്ത ഓഫീസ‌് ആരംഭിച്ചതടക്കമുള്ള ചരിത്രതീരുമാനത്തിനു പിന്നാലെയാണ‌് ഉത്തര‐ദക്ഷിണ കൊറിയൻ ഭരണാധികാരികൾ ഉച്ചകോടിക്കെത്തിയത‌്. നിറഞ്ഞ ചിരിയോടെ ആഹ്ലാദാരവങ്ങൾക്കിടയിലേക്ക‌് എത്തിയ നേതാക്കളെ പൂക്കൾ നൽകിയും കൈയടിച്ചും എതിരേറ്റു.

ദക്ഷിണ കൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇന്നിനെ ആലിംഗനം ചെയ‌്താണ‌് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അൻ വിമാനത്താവളത്തിൽ വരവേറ്റത‌്. മൂൺ ജെ, ഭാര്യ കിങ‌് ജം സൂക്ക‌് എന്നിവരെ വിമാനത്താവളത്തിൽ കിം ജോങ‌് അന്നും ഭാര്യ റി സോൾ ജൂവും സ്വീകരിച്ചു.

സംഗീതമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഇരുവരുടെയും സമാഗമം. ഉത്തരകൊറിയയിലെ പ്യോങ‌്‌യാങ്ങിലാണ‌് ഉച്ചകോടി. ചൊവ്വാഴ‌്ച പകൽ പ്രാദേശിക സമയം 1.57നാണ‌് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ‌്ച ആരംഭിച്ചത‌്. മൂന്നു ദിവസത്തെ ഉച്ചകോടി അവസാനിക്കുന്നതോടെ വലിയ ഫലപ്രാപ‌്തി ഉണ്ടാകുമെന്ന‌് കിം ജോങ‌് അൻ പ്രതികരിച്ചു.

ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ‌്ക്ക‌് അന്ത്യംകുറച്ച‌് ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ  ഉച്ചകോടിയിൽ തീരുമാനിക്കുമെന്നാണ‌് വിലയിരുത്തപ്പെടുന്നത‌്.


പ്രധാന വാർത്തകൾ
Top