25 September Tuesday

ഇന്ത്യയോടും ചൈനയോടും നല്ല ബന്ധം: ഒലി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


കാഠ‌്മണ്ഡു

രാഷ്ട്രീയലാഭത്തിനായി ഇന്ത്യയുമായും ചൈനയുമായും കളിക്കാനില്ലെന്ന‌് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ചൈനാ സന്ദർശനത്തിനുശേഷം നേപ്പാൾ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായും ചൈനയുമായും ഹൃദ്യമായ ബന്ധമാണ‌് ആഗ്രഹിക്കുന്നത‌്. നേപ്പാളിന്റെ വികസനത്തിനും നന്മയ‌്ക്കും അതാണ‌് വേണ്ടത‌്. അയൽരാജ്യങ്ങളുടെ നല്ലകാലത്തും മോശംകാലത്തും അവർക്കൊപ്പം നിൽക്കണമെന്നതാണ‌് രാജ്യത്തിന്റെ തീരുമാനമെന്നും ഒലി പറഞ്ഞു. 

ചൈനയുമായി നിരവധി കരാറുകളിൽ  സന്ദർശനത്തിനിടെ ഒപ്പുവച്ചിട്ടുണ്ട‌്. ചൈനയുമായുള്ള റോഡ‌്, റെയിൽ ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനം ഇതിൽ പ്രധാനമാണ‌്.ഫെബ്രുവരിയിലാണ‌് നേപ്പാൾ കമ്യൂണിസ്റ്റ‌് പാർടി നേതാവായ ശർമ ഒലി പ്രധാനമന്ത്രിസ്ഥാനത്തെത്തിയത‌്.

പ്രധാന വാർത്തകൾ
Top