Top
25
Monday, September 2017
About UsE-Paper

മൂലധനത്തിന് 150 വയസ്സ്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ബര്‍ലിന്‍ > തൊഴിലാളിവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിന്റെ അടിസ്ഥാനഗ്രന്ഥമായ 'മൂലധന'ത്തിന്റെ ആദ്യപതിപ്പിന് 150 വയസ്സ്. 1867 സെപ്തംബര്‍ 14നാണ് കാള്‍ മാര്‍ക്സ് 'ദാസ് ക്യാപിറ്റ'ലിന്റെ (മൂലധനം) ആദ്യ വാള്യം പ്രസിദ്ധീകരിച്ചത്. 

ലോകത്തെ തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളുടെയെല്ലാം വെളിച്ചമായി നിലകൊണ്ട പുസ്തകം ഒന്നരനൂറ്റാണ്ട് പിന്നിടുമ്പോഴും ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഗ്രന്ഥമായി തുടരുന്നു. ആധുനിക മനുഷ്യസമൂഹത്തിന്റെ വൈജ്ഞാനികചരിത്രത്തില്‍ നിര്‍ണായക പങ്കുള്ള 'മൂലധനം' നിരന്തര പഠനഗവേഷങ്ങള്‍ക്ക് എക്കാലവും വിധേയമാകുന്നു.
മുതലാളിത്ത സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വിപുലമായ ഗ്രന്ഥപരമ്പരയുടെ ആദ്യഭാഗമായാണ് മാര്‍ക്സ് മൂലധനം വിഭാവനം ചെയ്തത്്. 'മൂലധന'ത്തിന്റെ ഒന്നാം വാള്യത്തിനായി ഏകദേശം രണ്ടു പതിറ്റാണ്ടാണ് അദ്ദേഹം ചെലവിട്ടത്. ദാരിദ്യ്രവും രോഗപീഡയും ഒറ്റപ്പെടലും അതിജീവിച്ചാണ് അദ്ദേഹം മഹാഗ്രന്ഥം പൂര്‍ത്തിയാക്കിയത്. 1883ല്‍ മാര്‍ക്സ് അന്തരിച്ചു.

അതിനുശേഷം എംഗല്‍സാണ് മാര്‍ക്സിന്റെ കൈയെഴുത്തുകളില്‍നിന്ന് 'മൂലധന'ത്തിന്റെ രണ്ടും മൂന്നും വാള്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. രണ്ടാംഭാഗം 1885ലും മൂന്നാംഭാഗം 1893ലും പ്രസിദ്ധീകരിച്ചു.