14 December Friday

യുഎസ‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌്: കമല ഹാരിസ‌് മത്സരിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

വാഷിങ‌്ടൺ > 2020ലെ അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും കലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക‌് സെനറ്ററുമായ കമല ഹാരിസ‌് മത്സരിച്ചേക്കും. 54കാരിയായ കമല പ്രസിഡന്റ‌് പദത്തിലേക്ക‌് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. 

മുൻ പ്രസിഡന്റ‌് ബറാക‌് ഒബാമയോട‌് ഏറെ അടുപ്പവും സാമ്യവുമുള്ള കമല ‘വനിതാ ഒബാമ’ എന്നാണ‌് അറിയപ്പെടുന്നത‌്. ഇപ്പോൾ തെരഞ്ഞെടുപ്പ‌്  നടന്നാൽ കമല, ട്രംപിനെ പത്ത‌് പോയിന്റുകൾക്ക‌് പരാജയപ്പെടുത്തുമെന്നാണ‌് അമേരിക്കൻ വാർത്താ വെബ‌്സൈറ്റായ ആക‌്സിയോസിന്റെ ഓൺലൈൻ സർവേഫലം.

ചെന്നൈയിൽനിന്ന‌് അമേരിക്കയിലേക്ക‌് കുടിയേറിയ ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡോണൾഡ‌് ഹാരിസിന്റെയും മകളാണ‌് കമല. പ്രസിഡന്റ‌് പദത്തിലേക്ക‌് മത്സരിക്കുെേമന്ന റിപ്പോർട്ടുകളെ അവർ ശരിവയ‌്ക്കുകയോ തള്ളിക്കളയുകയോ ചെയ‌്തിട്ടില്ല.


പ്രധാന വാർത്തകൾ
Top