22 November Thursday

കായ് തക് കൊടുങ്കാറ്റില്‍ മരണം 43

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

മനില > കായ് തക് കൊടുങ്കാറ്റിനെതുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് ഫിലിപ്പീന്‍സില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിമൂന്നായി. 45 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ചെറുദ്വീപായ ബിലിറാനില്‍ കനത്ത മണ്ണിടിച്ചിലാണുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നൂറുകണക്കിന് വീടുകളാണ് മണ്ണിനടിയില്‍പ്പെട്ടത്. അമ്പതിനായിരത്തിലധികംപേര്‍ ഭവനരഹിതരായി.

പ്രധാന വാർത്തകൾ
Top