21 September Friday

ജപ്പാനിൽ പ്രളയം; 38 മരണം, 50 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

ടോക്യോ > കനത്ത മഴ തുടരുന്ന തെക്കൻ ജപ്പാനിൽ പ്രളയത്തെതുടർന്ന‌് 38 പേർ മരിച്ചു. അമ്പതോളം പേരെ കാണാതായി. മഴയെത്തുടർന്ന‌് പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഒകായാമ പ്രവിശ്യയിലാണ‌് മഴക്കെടുതി കൂടുതൽ.

ഹിരോഷിമയിലും ഒകായാമയിലും മണ്ണിടിച്ചിലിൽ കാണാതായവരുടെ  മൃതദേഹം കണ്ടെടുത്തു. ഒകായാമയിൽ മരിച്ചത‌് കുട്ടിയാണ‌്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകൾ തകർന്നിട്ടുണ്ട‌്. 250ൽ അധികം ആൾക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റി. അതിനിടെ ടോക്യോയിൽ റിക‌്ടർ സ‌്കെയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

പ്രധാന വാർത്തകൾ
Top