15 November Thursday

ഇസ്രയേലിന് യുനെസ്കോ അംഗത്വം ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

എക്യരാഷ്ട്രസഭ > ഡിസംബര്‍ മുപ്പത്തൊന്നോടെ യുനെസ്കോയില്‍നിന്ന് ഇസ്രയേല്‍ പുറത്തുപോവുകയാണ്. അമേരിക്കയ്ക്കൊപ്പം തങ്ങളും യുനെസ്കോ വിടുന്നതായി ഒക്ടോബറിലാണ് ഇസ്രയേലിന്റെ നോട്ടീസ് യുനെസ്കോയ്ക്ക് ലഭിച്ചത്. ഇസ്രയേല്‍ തീരുമാനത്തില്‍ യുനെസ്കോ മേധാവി ഓദ്രേ അസോളെ ശനിയാഴ്ച ഖേദം പ്രകടിപ്പിച്ചു.

1949 മുതല്‍ ഇസ്രയേല്‍ യുനെസ്കോ അംഗമാണ്. യുനെസ്കോ ഇസ്രയേല്‍വിരുദ്ധ നിലപാടുകള്‍ പിന്തുടരുന്നതായി ആരോപിച്ചാണ് അംഗത്വം വേണ്ടെന്നുവയ്ക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇസ്രയേലിലെ ഒമ്പത് ഇടങ്ങളുണ്ട്.

പ്രധാന വാർത്തകൾ
Top