21 November Wednesday

ഇസ്രയേൽ വെടിവയ്പിനെതിരെ അറബ് രാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018


കെയ്റോ > വെള്ളിയാഴ്ച 17 പലസ്തീൻകാരെ വെടിവച്ചുകൊന്ന ഇസ്രയേൽ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി അറബ് രാജ്യങ്ങൾ രംഗത്ത്. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇസ്രയേൽ നടത്തിയ കൂട്ടക്കുരുതിയെന്ന് അറബ് രാജ്യങ്ങൾ പറഞ്ഞു.  പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അറബ് രാജ്യങ്ങൾ പറഞ്ഞു.

നിരായുധരായ പലസ്തീനികൾക്ക് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് ഈജിപ്തും രംഗത്തെത്തി. ഇസ്രയേൽ‐പലസ്തീൻ പ്രശ്നം രമ്യമായി പരിഹരിക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് ഈജിപ്ത് വിദേശകാര്യ വക്താവ് പറഞ്ഞു. ഭൂദിനം ആചരിക്കാനായി പലസ്തീനികൾ നടത്തിയ റാലിക്ക് നേരെ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 17 പേരാണ് കൊല്ലപ്പെട്ടത്. 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.

പ്രധാന വാർത്തകൾ
Top