24 September Monday

ഇസ്രയേലി ആക്രമണത്തിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Apr 8, 2018


ഗാസ സിറ്റി > ഗാസ അതിർത്തിയിൽ പ്രതിഷേധ പ്രകടനം നടത്തിയ പലസ്തീൻ പ്രക്ഷോഭകർക്കുനേരെ വീണ്ടും ഇസ്രയേലി അതിക്രമം. സൈന്യത്തിന്റെ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. അഭയാർഥികളാക്കപ്പെട്ടവരെ ഇസ്രയേലിലെ ജന്മദേശത്തേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ശക്തമാക്കിയത്. അതിർത്തിയിലെ വേലികടക്കാൻ ജനക്കൂട്ടം ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന് സൈന്യം അവകാശപ്പെട്ടു.
സംഘർഷം രൂക്ഷമായതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.

ഏറ്റുമുട്ടൽ ഒഴിവാക്കാനും പരമാവധി സംയമനം പാലിക്കാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടിറെസ് അഭ്യർഥിച്ചു. ആഴ്ചകളായി പ്രതിഷേധം തുടരുന്ന പലസ്തീൻകാർ ഏതാനും ദിവസങ്ങളായി ശക്തമായ പ്രക്ഷോഭത്തിലാണ്.
 

പ്രധാന വാർത്തകൾ
Top