24 September Monday

ഗാസയിൽ ഇസ്രയേൽ അതിക്രമം തുടരുന്നു ; മരണം 145 ആയി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018


ഗാസ സിറ്റി
ഗാസയിൽ ഇസ്രയേലിന്റെ പ്രകോപനവും ക്രൂരതയും തുടരുന്നു. തിങ്കളാഴ‌്ച പലസ‌്തീൻ യുവാവിനെ ഇസ്രയേലി സൈന്യം വെടിവച്ചുകൊന്നു. ഇരുപത്തിനാലുകാരനായ സാബ്രി അഹ‌്മദ‌് അബു ഖാദറാണ‌് കൊല്ലപ്പെട്ടത‌്. ഗാസ‐ഇസ്രയേൽ അതിർത്തിയിൽ പ്രതിഷേധപ്രകടനം നടത്തുകയായിരുന്നവർക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഖാദറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമേരിക്ക തങ്ങളുടെ ഇസ്രയേലി എംബസി ജറുസലേമിലേക്ക‌് മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെ തുടർന്ന‌് പലസ‌്തീൻകാർ പ്രതിഷേധം ശക്തമാക്കിയശേഷം രണ്ടര മാസത്തിനിടെ 145 പേരെയാണ‌് ഇസ്രയേലി സൈന്യം വെടിവച്ചുകൊന്നത‌്. ആയിരക്കണക്കാനാളുകൾക്ക‌് പരിക്കേറ്റു. 

അതിനിടെ, ഹീബ്രോൺ ജറുസലേം റൂട്ടിൽ പലസ‌്തീൻ കർഷകരുടെ വിളകൾ ഇസ്രയേലി സൈനികർ പിടിച്ചെടുത്തു. ഒരു കാരണവും പറയാതെയാണ‌് വിളികൾ പിടിച്ചെടുത്തുകൊണ്ടുപോയത‌്. ഞായറാഴ‌്ച രാത്രി പ്രദേശത്തുനിന്ന‌് ഒരു സ‌്ത്രീയടക്കം നാലുപേരെ സൈന്യം അറസ്റ്റുചെയ്യുകയുംചെയ‌്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top