Top
18
Monday, December 2017
About UsE-Paper

സിറിയയില്‍ 25 ഭീകരര്‍ കൊല്ലപ്പെട്ടു

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

ഡമാസ്കസ് > സിറിയയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 25 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ദെയ്ര്‍ അസ് സൂര്‍ പ്രവിശ്യയിലെ അല്‍കുമാര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് പോര്‍വിമാനത്തിന്റെ അകമ്പടിയോടെ നാല് ഹെലികോപ്റ്ററിലാണ് സൈനികര്‍ ഗ്രാമത്തിലിറങ്ങിയതെന്ന് അമേരിക്കന്‍ സഖ്യസസേനാ വക്താവ് പറഞ്ഞു. 

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ സൈനികര്‍ കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. നിരവധിപേരെ അറസ്റ്റുചെയ്തു. സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരായ സൈനികനീക്കത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ സൈനികരാണ് റെയ്ഡ് നടത്തിയത്.