Top
20
Wednesday, September 2017
About UsE-Paper

ഇറാഖില്‍ ഭീകരാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു, 87 പേര്‍ക്ക് പരിക്ക്

Friday Sep 15, 2017
വെബ് ഡെസ്‌ക്‌

ബാഗ്ദാദ്> ഇറാഖിലെ റെസ്റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഭീകരാക്രമണം.  ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇറാഖിലെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രമായ നസിറിയയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

റെസ്റ്റോറന്റിലേക്ക് അതിക്രമിച്ച് കടന്ന അക്രമികള്‍  വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച് കൊണ്ട് റെസ്റ്റോറന്റിലേക്ക് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് സമീപത്തെ പോലീസ് ചെക്ക് പോയിന്റിന് നേരെ ആക്രമണമുണ്ടായത്.