13 November Tuesday

ഇറാനില്‍ ശക്തമായ ഭൂചലനം; നിരവധി പേര്‍ക്ക് പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Jan 7, 2018

ടെഹ്‌റാന്‍>  കിഴക്കന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ  ഭൂചലനത്തില്‍ 21 ലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.  അഞ്ച് ഭൂചലനങ്ങളും തുടര്‍ന്ന് ഉണ്ടായതായാണ് വിവരം.  എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

2017ല്‍ നവംബറില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതിനു പിന്നാലെയാണ് വീണ്ടും  ഭൂകമ്പം ഉണ്ടായത്‌. നവംബറില്‍ ഉണ്ടായ ഭൂചലനത്തില്‍ നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
 

പ്രധാന വാർത്തകൾ
Top