17 November Saturday

പൊള്ളലേല്‍പ്പിക്കുന്ന ഐഫോണ്‍ കവറുകള്‍ തിരിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

വാഷിങ്ടണ്‍ > പൊള്ളലേല്‍ക്കുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ വില്‍പ്പനക്കാര്‍ വിറ്റ 2,75,000 ഐഫോണ്‍ കവര്‍ ആപ്പിള്‍ തിരിച്ചെടുത്തു.

പല നിറത്തിലുള്ള ദ്രാവകങ്ങളടങ്ങിയ ഐഫോണ്‍ കവറുകളില്‍നിന്ന് പൊള്ളലേല്‍ക്കുന്നതായാണ് അമേരിക്കയിലെ ഉപഭോക്തതൃ സുരക്ഷാ കമീഷന് ലഭിച്ച പരാതി. ഐ ഫോണ്‍ സിക്്സ്, സിക്സ് എസ്, സെവന്‍ എന്നിവയുടെ 2015 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ജൂണ്‍വരെ വിറ്റ ലിക്വിഡ് കവറുകള്‍ തിരിച്ചെടുക്കാനാണ് കമീഷന്‍ ഉത്തരവിട്ടത്. കവറിന് ക്ഷതം സംഭവിക്കുമ്പോള്‍ ദ്രാവകം ചോര്‍ന്ന്  പൊള്ളലേറ്റ 19 സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

പ്രധാന വാർത്തകൾ
Top