27 April Friday

ഇന്തോനേഷ്യ ഭൂകമ്പം: മൂന്ന് മരണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 17, 2017

ജക്കാര്‍ത്ത > ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരണം മൂന്നായി. ജാവയില്‍ നൂറുകണക്കിന് വീട് തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജാവ ദ്വീപിലെ സിപാതുജ തീരദേശ നഗരത്തിനു സമീപം സമുദ്രത്തില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണുണ്ടായത്. രണ്ടുപേര്‍ കെട്ടിടമിടിഞ്ഞും ഒരാള്‍ വീട്ടില്‍നിന്ന് ഓടി പുറത്തിറങ്ങവെ വീണും മരിച്ചു.
 

പ്രധാന വാർത്തകൾ
Top