20 July Friday

ചരക്കുകപ്പല്‍ റാഞ്ചാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേന തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

ജിബൂത്തി > ഏദന്‍ കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ റാഞ്ചാനുള്ള ശ്രമം നാവികസേന പരാജയപ്പെടുത്തി. സൊമാലിയയിലെ ആന്റിപൈറസി പട്രോളിങ്ങിനിടെയാണ് ഇന്ത്യന്‍ നാവികസേനയുടെ അവസരോചിത ഇടപെടലുണ്ടായത്. ചരക്കുകപ്പല്‍ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഐഎന്‍എസ് ത്രിശൂലാണ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന് നാവികസേന വക്താവ് ക്യാപ്റ്റന്‍ ഡി കെ ശര്‍മ അറിയിച്ചു.

85,000 ടണ്‍ ശേഷിയുള്ള 'ജഗ് അമര്‍' എന്ന കപ്പലാണ് വെള്ളിയാഴ്ച പകല്‍ 12.30ന് റാഞ്ചാന്‍ ശ്രമമുണ്ടായത്. നാവികസേനയുടെ സ്പെഷ്യല്‍ കമാന്‍ഡോ സേനയായ 'മാര്‍കോസ്' തുടര്‍നടപടി സ്വീകരിച്ചുവരികയാണ്. 12 പേര്‍ കൊള്ളസംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ഒരു എകെ 47, 27 തിരകള്‍, ചെറിയ ഏണി തുടങ്ങിയവ കൊള്ളക്കാരുടെ ചെറുവഞ്ചിയില്‍നിന്ന് കണ്ടെടുത്തു.

പ്രധാന വാർത്തകൾ
Top