17 November Saturday

ഐഎസ് ബന്ധം: ഇന്ത്യൻ വംശജയും കൂട്ടാളികളും ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 27, 2018


ജോഹന്നാസ്ബർഗ് > ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യൻ വംശജയും കൂട്ടാളിയും ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിൽ. ദക്ഷിണാഫ്രിക്കൻ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമായ ഹോക്സ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. ഫാത്തിമ പട്ടേൽ, സഫീദീൻ അസ്ലം ഡെൽവെഷ്യോ എന്നിവരെ ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദമ്പതികളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇവർ സാധനങ്ങൾ വാങ്ങിയതായും പൊലീസ് അറിയിച്ചു.ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പിടിയിലാകുമ്പോൾ ഐഎസ് പതാക, ആഭരണങ്ങൾ, ക്യാമ്പ് ചെയ്യാനുള്ള ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇവർക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘം തയ്യാറായില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top