19 November Monday

കിഷന്‍ഗംഗ പദ്ധതിക്ക് ലോകബാങ്ക് അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

വാഷിങ്ടണ്‍ > ഝലം, ചിനാബ് നദികളിലായി ഇന്ത്യ നിര്‍മിക്കുന്ന കിഷന്‍ഗംഗ ജലവൈദ്യുതിപദ്ധതിക്ക് ലോകബാങ്കിന്റെ അനുമതി. പാകിസ്ഥാന്റെ എതിര്‍പ്പ് അവഗണിച്ചാണ് ലോകബാങ്കിന്റെ തീരുമാനം. 1960ലെ സിന്ധുനദീജല വിനിയോഗ കരാര്‍ പ്രകാരം ചില നിയന്ത്രണങ്ങളോടെയാണ് അനുമതി. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ലോകബാങ്ക് തീരുമാനം.

കശ്മീരിലെ കിഷന്‍ഗംഗ (330 മെഗാവാട്ട്), റാറ്റില്‍ (850 മെഗാവാട്ട്) ജലവൈദ്യുതിപദ്ധതികളുടെ സാങ്കേതിക രൂപകല്‍പ്പനയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഝലം നദീതടത്തില്‍ ഇന്ത്യ നിര്‍മിക്കുന്ന ജലവൈദ്യുതിപദ്ധതികള്‍ക്കെതിരെ 2010ല്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിധി ഇന്ത്യക്ക് അനുകൂലമായി. സിന്ധുനദീജല വിനിയോഗ കരാറനുസരിച്ച് ഇവിടെ നിര്‍മാണം നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ സഹകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്തംബറില്‍ വാഷിങ്ടണില്‍ വീണ്ടും കൂടിക്കാഴ്്ച നടത്താനും തീരുമാനിച്ചു.ജലവിനിയോഗ കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ടത് ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ്. ഒമ്പതുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ഇത്.

പ്രധാന വാർത്തകൾ
Top