Top
24
Friday, November 2017
About UsE-Paper

ഇന്ത്യക്ക് ആയുധം നല്‍കുന്നത് പരിഗണിക്കും: യുഎസ്

Monday Oct 23, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടന്‍ > ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ തന്ത്രപരമായ ഇടപെടലിനാണ് അമേരിക്ക തുടക്കമിട്ടത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആയുധം നല്‍കുന്നകാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിഗണനയിലാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

80-100 യൂണിറ്റുകളുള്ള അറ്റോമിക് പ്രിഡേറ്റര്‍ സി അവഞ്ചെര്‍ എയര്‍ക്രാഫ്റ്റാണ് ഇന്ത്യ ആവശ്യപ്പെട്ടത്. വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുദ്ധോപകരണങ്ങളടങ്ങിയ ഡ്രോണ്‍ വാങ്ങുന്നത്. ഏതാണ്ട് 800 കോടി ഡോളറിന്റെ ആയുധ ഇടപാടാണിത്.

ജൂണില്‍ പ്രധാനമന്ത്രി മോഡിയും ട്രംപും വൈറ്റ്ഹൌസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആയുധയിടപാട് തീരുമാനിച്ചത്. കൂടിക്കാഴ്ചയെ തുടര്‍ന്ന് 22 ഗാര്‍ഡിയന്‍ ഡ്രോണ്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ വക്താവ് അറിയിച്ചു.