13 November Tuesday

അഫ്ഗാനില്‍ സൈനിക താവളത്തിന് നേരെ താലിബാന്‍ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2017

കാബൂള്‍ > അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സൈനിക താവളത്തിന് നേരെ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകളുമായി എത്തിയ ചാവേറുകള്‍ സൈനിക താവളത്തിന് സമീപത്ത് പൊട്ടി തെറിക്കുകയായിരുന്നു.

അതേസമയം ആക്രമണത്തില്‍ സൈനീക താവളത്തിലുണ്ടായിരുന്ന 60 സൈനികരും കൊല്ലപ്പെട്ടെന്ന് താലിബാന്‍ അവകാശപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ പ്രാദേശിക വക്താവിനെ ഉദ്ധരിച്ചാണ് റോയിറ്റേഴ്‌സ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തില്‍ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top