19 June Tuesday

റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ വെടിവയ്പ്പ് ;5 സ്ത്രീകള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


മോസ്കോ > റഷ്യയിലെ ഉത്തരകൊക്കേഷ്യന്‍ മേഖലയിലുള്ള ഡഗസ്്താനില്‍  ക്രിസ്ത്യന്‍ പള്ളിയ്ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഉച്ച പ്രര്‍ത്ഥനയില്‍ പങ്കെടുത്തു മടങ്ങുന്നവര്‍ക്ക് നേരെ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമിയെ പൊലീസ് വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു റഷ്യന്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.ഡഗസ്താനിലെ മുസ്ളീംഭൂരിപക്ഷമേഖലയായ കിസ് ലെയറിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകൊണ്ടാണ് ആക്രമി വെടിയുതിര്‍ത്തത്.

ചെച്്നിയയുമായി അതിര്‍ത്തിപങ്കിടുന്ന ഡഗസ്താനില്‍ ശാഖ ആരംഭിച്ചതായി 2015ല്‍ ഐഎസ് ഭീകരര്‍ അവകാശപ്പെട്ടിരുന്നു.

പ്രധാന വാർത്തകൾ
Top