19 September Wednesday

മനിലയില്‍ ഹോട്ടല്‍ കോംപ്ലക്‌സില്‍ തീപിടിത്തം; 5 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 20, 2018


മനില > മനിലയിലെ ഹോട്ടൽ കാസിനോ കേംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. 22 നിലകെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. കനത്ത പുകയുയർന്നതിനാൽ 24 മണിക്കൂറിനുശേഷവും തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കാസിനോ ജീവനക്കാരാണ് മരിച്ചവരെല്ലാവരും. 20 ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.

പ്രധാന വാർത്തകൾ
Top