21 September Friday

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിൽ സത്യസന്ധത കാത്തൂസൂക്ഷിക്കുമെന്ന് സുക്കർബർഗ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 12, 2018

വാഷിങ്ടൺ > ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിന്റെ സത്യസന്ധത കാത്തൂസൂക്ഷിക്കാൻ ഫെയ്സ്ബുക്ക് ആഗ്രഹിക്കുന്നതായി സ്ഥാപകൻ മാർക് സുക്കർബർഗ്. യുഎസ് സെനറ്റ് ജുഡീഷ്യറി, കൊമേഴ്സ് സമിതികളുടെ സംയുക്ത വാദംകേൾക്കലിലാണ് സുക്കർബർഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ, ഹംഗറി, ബ്രസീൽ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ സുപ്രധാന തെരഞ്ഞെടുപ്പുകൾ ഈവർഷം നടക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പുകളുടെയെല്ലാം സത്യസന്ധത കാത്തൂസൂക്ഷിക്കാൻ തന്റെ കമ്പനി ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ബ്രിട്ടീഷ് സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സുക്കർബർഗ് യുഎസ് സമിതിക്കുമുന്നിൽ ഹാജരായത്. വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കാൻ കഴിയാത്തതിൽ സുക്കർബർഗ് മാപ്പുപറഞ്ഞിരുന്നു. രോഹിൻഗ്യൻ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷപ്രചാരണം ചെറുക്കാനും ഫെയ്സ് ബുക്ക് കൂടുതൽ നടപടിയെടുക്കുമെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സുക്കർബർഗ് മറുപടി നൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top