23 April Monday

പട്ടാള അട്ടിമറിക്ക് ശ്രമിച്ചവരുടെ തലകൊയ്യും: എര്‍ദോഗന്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

അങ്കാര > തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവരുടെ തലകൊയ്യുമെന്ന് പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. തുര്‍ക്കിയില്‍ പട്ടാള അട്ടിമറി പരാജയപ്പെടുത്തിയതിന്റെ ഒന്നാംവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ജൂലൈ 15നാണ് സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 249 പേര്‍ കൊല്ലപ്പെടുകയും 2196 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

പട്ടാള അട്ടിമറി പരാജയപ്പെടുത്തിയ രാജ്യത്തെ ജനങ്ങളെയും എംപിമാരെയും പ്രസിഡന്റ് എര്‍ദോഗന്‍ പ്രശംസിച്ചു. ജനങ്ങളും എംപിമാരുമാണ് ജനാധിപത്യത്തെയും തന്റെ സര്‍ക്കാരിനെയും സംരക്ഷിച്ചത്.  ബോസ്ഫോറസ് പാലത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇസ്താംബുളില്‍നടന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

പട്ടാള അട്ടിമറി പരാജയപ്പെടുത്തിയശേഷം  പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് ഈ വര്‍ഷം ആദ്യം നടത്തിയ ജനഹിതപരിശോധനയില്‍ എര്‍ദോഗന്‍ വിജയിച്ചിരുന്നു. 

പ്രധാന വാർത്തകൾ
Top