Top
21
Thursday, September 2017
About UsE-Paper

ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നീളുന്നതിനെതിരെ തെര. കമീഷന്‍

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

കൊളംബോ > ശ്രീലങ്കയില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ പലവട്ടം മാറ്റിവച്ചത് രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ക്ക് പരിക്കേല്‍പ്പിച്ചെന്ന് തെരഞ്ഞെടുപ്പു കമീഷന്‍.  

തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്നും ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു കമീഷന്‍ ചെയര്‍മാന്‍ മഹിന്ദ ദേശപ്രിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഉള്‍പ്പെടെ പല കാര്യങ്ങള്‍ പറഞ്ഞ് പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവച്ച് ഒരുവര്‍ഷത്തിലേറെയായ സാഹചര്യത്തിലാണ് കമീഷന്റെ പ്രതികരണം. പുനര്‍നിണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍, ഇതിന് ചുമതലപ്പെട്ട മന്ത്രി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നിരസിച്ചു.

ഭരണകക്ഷികളായ രണ്ട് പ്രമുഖ പാര്‍ടികള്‍ക്കും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താല്‍പ്പര്യമില്ലാത്തതാണ് ഇത്തരം നടപടിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.