21 November Wednesday

ഇറ്റലിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 6, 2018


റോം > ഇറ്റലി ദേശീയതെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ യൂണിയന്‍വിരുദ്ധ തീവ്രവലതുപക്ഷ പ്രീണന സംഘടനകള്‍ക്ക് മുന്നേറ്റം. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്ത് തൂക്കുസഭ വരുമെന്ന് ഉറപ്പായി. ശക്തമായ കുടിയേറ്റവിരുദ്ധ സ്വഭാവം പങ്കുവയ്ക്കുകയും പരസ്പരം പോരടിക്കുകയുംചെയ്യുന്ന തീവ്രവലതു സംഘടനകള്‍ സര്‍ക്കാരുണ്ടാക്കാന്‍ സമവായത്തിലെക്കാന്‍ കാത്തിരിക്കേണ്ടിവരും.

 'ഇറ്റലിയില്‍ ഭരണം അസാധ്യ'മെന്ന്  രാജ്യത്തെ പ്രമുഖദിനപത്രങ്ങള്‍ തലക്കെട്ടു നല്‍കി. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ യൂറോപ്യന്‍ ഓഹരിവിപണികള്‍ കൂപ്പുകുത്തി.

മധ്യ-വലത് സഖ്യ സംഘടന 37 ശതമാനം വോട്ട് നേടിയപ്പോള്‍ തീവ്രവലതുസഖ്യമായ ഫൈവ് സ്റ്റാര്‍ 32 ശതമാനംവോട്ട് നേടി. ഇന്റര്‍നെറ്റ്  അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും പാര്‍ടിയല്ലെന്നും പ്രഖ്യാപിച്ചിട്ടുള്ള ഫൈവ് സ്റ്റാര്‍ ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തീവ്രവലതുപക്ഷ ആശയങ്ങളില്‍ കുടുങ്ങിയ ഇറ്റാലിയന്‍ യുവജനങ്ങളാണ് ഫൈവ് സ്റ്റാറിന്റെ പ്രചാരകര്‍. മധ്യ-ഇടതു സഖ്യകക്ഷികള്‍ക്ക് 23 ശതമാനം വോട്ട് ലഭിച്ചു.

പ്രധാന വാർത്തകൾ
Top