18 September Tuesday

ടിബറ്റില്‍ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

ബീജിങ് > ശനിയാഴ്ച പുലര്‍ച്ചെ ടിബറ്റില്‍ അതിശക്തമായ ഭൂകമ്പം. റിക്ടര്‍സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെ ആറോടെയാണ് അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തുണ്ടായത്. പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യ പ്രകമ്പനമുണ്ടായത്. ആറു കി.മീ. ചുറ്റളവില്‍ രണ്ടാമത്തെ ചലനവുമുണ്ടായി. പിന്നീട് നാല് തുടര്‍ ചലനവുണ്ടായി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാറക്കല്ലുകളും മറ്റും ഇളകിവീണ് റോഡ് ഗതാഗതം സ്തംഭിച്ചു.
 

പ്രധാന വാർത്തകൾ
Top