18 November Sunday

പപ്പുവ ന്യൂഗിനിയയിൽ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Saturday Mar 31, 2018

സിഡ്നി > തെക്കുപടിഞ്ഞാറൻ പസഫിക് രാജ്യമായ പപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ന്യൂബ്രിട്ടൻ ദ്വീപിലെ റാബൗളിന് 162 കിലോമീറ്റർ അകലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അധികൃതർ പറഞ്ഞു. ആദ്യ ഭൂകമ്പത്തിനുശേഷം 5.3 തീവ്രതയിലും 5.1 തീവ്രതയിലും തുടർചലനങ്ങൾ ഉണ്ടായി. ഫെബ്രുവരി 26ന് പപ്പുവ ന്യൂഗിനിയയിൽ 7.5 തീവ്രതയിലുണ്ടായ ഭൂകമ്പത്തിൽ 125 പേർ മരിച്ചു.

പ്രധാന വാർത്തകൾ
Top