Top
18
Monday, December 2017
About UsE-Paper

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമെന്ന് ട്രംപ്

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

വാഷിംഗ്ടണ്‍ > ഇസ്രയേലിലെ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ പലസ്തീന്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ട്രംപ് വീണ്ടും ധാര്‍ഷ്ട്യംകലര്‍ന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായാണ് അമേരിക്ക കരുതരുന്നതെന്നും ട്രംപ് പറഞ്ഞു.  വ്യാഴാഴ്ച ഇത് സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനമുണ്ടാകും. ഇതോടെ ട്രംപിന്റെ പലസ്തീന്‍ വിരുദ്ധ സമീപനം മറനീക്കി. അമേരിക്കന്‍ ഭരണാധികകാരികള്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ട്രംപിന്റേത്.

ജറുസലേമിലെ ഇസ്രയേല്‍ കയ്യേറ്റവും കുടിയേറ്റവും സംബന്ധിച്ച വിവാദം നിലനിന്നതാണ് ഇതേ വരെയുള്ള അമേരിക്കന്‍ ഭരണാധികാരികളെ ഈ പ്രഖ്യാപനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. അമേരിക്ക പതിറ്റാണ്ടുകളായി തുടരുന്ന നയത്തിന്റെ അട്ടിമറിയാണ് ഇതെന്നാണ് അമേരിക്കയിലെ തന്നെ വിദേശകാര്യ ഉദ്യോഗസ്ഥരുടെ നിലപാട്.

ഇസ്ളാം വികാരത്തെ വൃണപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ അമേരിക്ക നേരിടാന്‍ പോകുന്നത് അറബ് രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പായിരിക്കും. ഇതേവരെ അമേരിക്കയുടെ ഒരു ഔദ്യോഗിക ഓഫീസും ജെറുസലേമില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ടെല്‍ അവിവില്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

ഇസ്ളാമിക് ഉച്ചകോടി വിളിക്കും: എര്‍ദോഗന്‍

അങ്കാറ > ഇസ്ളാമിക് ഉച്ചകോടി രണ്ടാഴ്ചയ്ക്കകം വിളിച്ചുചേര്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്‍ അറിയിച്ചു. 13 ന് ഇസ്താംബൂളിലാണ് ഉച്ചകോടി. ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാണെന്നും യുഎസ് സ്ഥാനപതി കാര്യാലയം അങ്ങോട്ടേക്ക് മാറ്റുമെന്നുമുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ തുടര്‍ന്നാണിത്.

ഈ സാഹചര്യത്തില്‍ കൂടിയാലോചിച്ച് സംയുക്ത നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ളാമിക് കോര്‍പറേഷ (ഒഐസി) ന്റെ യോഗം വിളിച്ചിരിക്കുന്നത്. നിലവില്‍ ഒഐസിയുടെ ചെയര്‍മാന്‍ സ്ഥാനം തുര്‍ക്കിക്കാണ്. എന്നാല്‍, ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ നീക്കം അന്താരാഷ്ട്ര കരാറുകള്‍ക്ക് വിരുദ്ധവും ശവക്കുഴി തോണ്ടുന്നതരം തെറ്റുമാണെന്ന് ഗവ. വക്താവ് കാലിന്‍ കൂട്ടിച്ചേര്‍ത്തു.
 

Related News

കൂടുതൽ വാർത്തകൾ »