16 November Friday

പോണ്‍ താരത്തിന് ട്രംപുമായി ബന്ധം; പുറത്തുപറയാതിരിക്കാന്‍ പണം നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

വാഷിങ്ടണ്‍ > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ അമേരിക്കന്‍ പോണ്‍ താരത്തിന് പണം നല്‍കിയതായി റിപ്പോര്‍ട്ട്. പോണ്‍ നായികയായ സ്‌റ്റെഫാനി ക്ലിഫോര്‍ഡിന് ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ 1,30,000 ഡോളര്‍ (82,69,365 രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016ലെ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പാണ് പണം കൈമാറിയത്.

മൂന്നാമത്തെ ഭാര്യയായ മെലാനിയയെ വിവാഹംകഴിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് ട്രംപ് സ്‌റ്റെഫാനിയെ പരിചയപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളോട് ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ ഇവര്‍ തയ്യാറായി. ഇത് തടയാന്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കി. സ്‌റ്റെഫാനിയുടെ അഭിഭാഷകന്‍ വഴി പണം കൈമാറുകയായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top