17 November Saturday

ട്രംപ്- കിം കൂടിക്കാഴ്ച: ധാരണാപത്രത്തില്‍ പ്രതീക്ഷകളേറെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

സിംഗപ്പൂര്‍ > വിപ്ലവകരമായ മാറ്റങ്ങള്‍ ആഗോള രാഷ്ട്രീയത്തിലുണ്ടാകുമെന്ന് ഉറപ്പിച്ചുപറയാനായിട്ടില്ലെങ്കില്‍ തന്നെയും അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ച ലോകജനതക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ചരിത്രപരമായ കൂടിക്കാഴ്ച എന്ന് ലോക രാജ്യങ്ങള്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ. ആണവ നിരായൂധീകരണമായിരുന്നു ധാരണാപത്രത്തിലെ പ്രധാന ഉടമ്പടി.

നാല് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഇരു നേതാക്കളും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു.ആണവ ബട്ടന്‍ വിരല്‍ത്തുമ്പിലുണ്ടെന്ന് ഓര്‍ക്കണമെന്നു പരസ്പരം വെല്ലുവിളിച്ചവരാണ് ഇപ്പോള്‍ സമാധാനത്തിന്റെ പാതയിലേക്കു മാറുന്നതെന്ന കാര്യം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഉത്തര കൊറിയയ്ക്കു നേരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഉള്‍പ്പെടെ ഇളവു വരാനിടയുള്ള കാര്യങ്ങളാണു ധാരണാപത്രത്തിലുള്ളത്.

ധാരണാപത്രത്തിലെ ശ്രദ്ധേയ തീരുമാനങ്ങള്‍


 1. സമാധാനത്തിനും അഭിവൃദ്ധിക്കുമായി ഇരു രാജ്യത്തേയും ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് അതനുസരിച്ച് അമേരിക്ക ഉത്തരകൊറിയ ബന്ധം നിലനിര്‍ത്തുന്നതിന് ധാരണാപത്രത്തില്‍ തീരുമാനമായി.

2. കൊറിയന്‍ ഉപദ്വീപില്‍ സുസ്ഥിരമായതും ദീര്‍ഘനാളത്തേക്കുള്ളതുമായ സമാധാനം സ്ഥാപിതമാക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും ഒന്നിച്ചെടുക്കും

3. ഏപ്രില്‍ 27, 2018ലെ പന്മുന്‍ജൊം പ്രഖ്യാപന പ്രകാരം, കൊറിയന്‍ ഉപദ്വീപില്‍ പൂര്‍ണമായ ആണവ നിരായുധീകരണം  നടപ്പാക്കാന്‍ കൊറിയ ശ്രമിക്കും.

4.കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനും കണ്ടെത്തിയവ തിരികെയെത്തിക്കാനും കരാറില്‍ ധാരണയായി


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top