22 September Saturday

വ്യാജവാർത്തകൾ ജനങ്ങളുടെ ശത്രു: ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


വാഷിങ‌്ടൺ  > മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളുടെ ശത്രുവാണെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. മാധ്യമങ്ങളെയാകെ താൻ ശത്രുവായി കാണുന്നില്ലെന്നും ട്രംപ‌് വ്യക്തമാക്കി. മാധ്യങ്ങൾ ജനങ്ങളുടെ ശത്രുക്കളാണെന്ന ട്രംപിന്റെ പ്രസ‌്താവനയോട‌് മകളും ഉപദേശകയുമായ ഇവാൻക വിയോജിച്ചിരുന്നു. ഇതിനുപിന്നാലെയാണ‌് നിലപാട‌് വിശദീകരിച്ച‌് ട്രംപ‌് രംഗത്തെത്തിയത‌്.

ഇവാൻക മാധ്യമങ്ങളോട‌് പറഞ്ഞത‌് ശരിയാണെന്നും മാധ്യമങ്ങളെയല്ല, വ്യാജവാർത്തകളെയാണ‌് താനും ശത്രുവായി കാണുന്നതെന്നും ട്രംപ‌് ട്വീറ്റ‌്ചെയ‌്തു. പ്രസിഡന്റായശേഷം ട്രംപും മാധ്യമങ്ങളും തമ്മിൽ ഒട്ടും നല്ല ബന്ധത്തിലല്ല. പലപ്പോഴും രൂക്ഷമായി മാധ്യമങ്ങളെ പരിഹസിച്ച ട്രംപ‌് വൈറ്റ‌്ഹൗസിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top