17 November Saturday

ട്രംപിന്റെ വിശ്വസ്തന്‍ സ്റ്റീഫന്‍ ബാനണ്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2017

വാഷിങ്ടണ്‍ > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന സ്റ്റീഫന്‍ ബാനണ്‍ നയതന്ത്ര ഉപദേശകസ്ഥാനത്തുനിന്ന് പുറത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയത്തിലേക്ക് നയിച്ച ബാനണ്‍ പുറത്തുപോകുന്നത് വംശീയപ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്.

ട്രംപ് അധികാരത്തിലെത്തിയയുടന്‍ വിവാദമായ നിരവധി തീരുമാനങ്ങള്‍ക്കു പന്നില്‍ ബാനണ്‍ ആയിരുന്നു. ഷാര്‍ലറ്റ്‌സ്‌വില്ലില്‍ നവനാസി പ്രക്ഷോഭത്തെതുടര്‍ന്ന് നടന്നുണ്ടായ അഭിപ്രായവ്യത്യാസമാണ് ബാനണിന്റെ പുറത്താകലിലേക്ക് നയിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top