25 September Tuesday

ഇന്ത്യക്കെതിരെ ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

ക്യൂബെക‌് സിറ്റി > ജി 7 ഉച്ചകോടിക്ക‌ുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശവുമായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. 

ഇറക്കുമതി തീരുവ വിഷയത്തിലാണ‌് ട്രംപിന്റെ വിമർശം. അമേരിക്കയിൽനിന്ന‌് ഇറക്കുമതിചെയ്യുന്ന ചില വ‌സ‌്തുക്കൾക്ക‌് നൂറ‌് ശതമാനമാണ‌് ഇന്ത്യ നികുതി ഈടാക്കുന്നത‌്. ഇത്തരത്തിലുള്ള നടപടി അമേരിക്ക സ്വീകരിക്കുന്നില്ല. ഈ രീതി തുടരാനാകില്ല. അധിക നികുതി ഈടാക്കുന്ന വിഷയത്തിൽ നിരവധി രാജ്യങ്ങളുമായി സംസാരിച്ചിട്ടുണ്ട‌്. ഇത്തരം പ്രവണതകൾ ഇല്ലാതാക്കണം. അമിത നികുതി ഈടാക്കുന്ന രാജ്യങ്ങളുമായി വ്യാപാരം വേണ്ടെന്ന‌ുവയ‌്ക്കുമെന്നും അതാണ‌് ഇതിനുള്ള പ്രതിവിധിയെന്നും ട്രംപ‌് വ്യക്തമാക്കി.

അമേരിക്കയിൽനിന്ന‌് ഇറക്കുമതി ചെയ്യുന്ന ഹാർലി ഡേവിഡ‌്സൺ ബൈക്കുകൾക്ക‌് ഇന്ത്യ കനത്ത നികുതിയാണ‌് ഇൗടാക്കുന്നത‌്. ആർക്കും കൊള്ളയടിക്കാൻ പറ്റുന്ന ഒരു ബാങ്കായി അമേരിക്ക മാറിയെന്നും ഇത‌് തുടരാനാകില്ലെന്നും ട്രംപ‌് പറഞ്ഞു. ജി 7 രാജ്യങ്ങൾ സംയുക്തമായി പുറത്തിറക്കിയ പ്രസ‌്താവന ട്രംപ‌് തള്ളിയതോടെ ഉച്ചകോടി അലസി.

പ്രധാന വാർത്തകൾ
Top