13 November Tuesday

വിനോദയാത്ര പോയ മലയാളികൾ വിയന്നയിൽ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

ലണ്ടൻ > ബ്രിട്ടനിൽനിന്ന‌് വിനോദയാത്ര പോയ മലയാളിസഹോദരങ്ങളുടെ മക്കൾ ഓസ്‌ട്രിയയിലെ  വിയന്നയിൽ തടാകത്തിൽ മുങ്ങിമരിച്ചു.
ബ്രിട്ടനിലെ ബോൾട്ടനിൽനിന്ന‌് വിയന്നയിലേക്ക‌് വിനോദയാത്ര പോയ ചെങ്ങന്നൂർ സ്വദേശി അനിയൻകുഞ്ഞ‌്‐സൂസി ദമ്പതികളുടെ മകൻ ജോയൽ (19), റാന്നി സ്വദേശി ഷിബു‐സുബി ദമ്പതികളുടെ മകൻ ജെയ‌്സ‌് (16) എന്നിവരാണ‌് ഡാന്യൂബിലെ തടാകത്തിൽ മുങ്ങിമരിച്ചത‌്.സൂസിയും സുബിയും സഹോദരിമാരാണ‌്.

സഹോദരന്റെ കുടുംബത്തിനൊപ്പം അവധി ആഘോഷത്തിനായാണ‌് ഇവർ വിയന്നയിലെത്തിയത‌്. ബോട്ടിങ്ങിനിടെ വ്യാഴാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് അപകടമുണ്ടായതെന്നാണ‌് പ്രാഥമികവിവരം. തടാകത്തിലെ ചതുപ്പിൽ പുതഞ്ഞതാകാം മരണത്തിന‌് ഇടയാക്കിയതെന്നാണ‌് കരുതുന്നത‌്. മുങ്ങൽവിദഗ‌്ധരുടെ സഹായത്തോടെയാണ‌് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത‌്.

പ്രധാന വാർത്തകൾ
Top