24 September Monday

ഇന്ത്യൻ വംശജയായ ലോകബാങ്ക‌് ഉദ്യോഗസ്ഥ കടലിൽ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

പ്രതീകാത്മക ചിത്രം

ജക്കാർത്ത > ഇന്ത്യൻ വംശജയായ ലോകബാങ്ക‌് ഉദ്യോഗസ്ഥ ഇന്തോനേഷ്യയിൽ കടലിൽ മുങ്ങിമരിച്ചു. ലോകബാങ്കിലെ സീനിയർ ഹെൽത്ത് എക്കണോമിസ്റ്റായ ആകാൻഷ പാണ്ഡ(37) ബാലിയിലെ ഡബിൾ സിക്‌സ് ഹോട്ടലിനു മുന്നിലെ ബീച്ചിൽ നീന്തുന്നതിനിടെയാണ‌് അപകടത്തിൽപ്പെട്ടത‌്.

ശക്തമായ തിരയുള്ളതിനാൽ നീന്തുന്നതിന‌് വിലക്കേർപ്പെടുത്തിയിരുന്ന ബീച്ചിലാണ് ആകാൻഷ ഇറങ്ങിയത്. തിരയിൽപ്പെട്ട‌് മുങ്ങിയ അവരെ ലൈഫ്ഗാർഡ് കരയ‌്ക്കെത്തിച്ച‌് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ആകാൻഷ സിംഗപ്പുരിലായിരുന്നു താമസം. പശ‌്ചിമേഷ്യ, വടക്കേ അമേരിക്ക മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത‌്.

പ്രധാന വാർത്തകൾ
Top