Top
30
Sunday, April 2017
About UsE-Paper

നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ അധികാരമേറ്റു

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

മനാഗ്വ > മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയുടെ പ്രസിഡന്റായി ഡാനിയല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റായി ഭാര്യ റൊസാരിയോ മുറിലോയും സത്യപ്രതിജ്ഞചെയ്തു. തുടര്‍ച്ചയായി മൂന്നാംതവണയാണ് ഒര്‍ട്ടേഗ പ്രസിഡന്റാകുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദമ്പതികള്‍ ഒരുമിച്ച് അധികാരത്തിലെത്തുന്നത്.

നവംബറിലായിരുന്നു തെരഞ്ഞെടുപ്പ്. 72.5 ശതമാനം വോട്ട് നേടിയാണ് ഒര്‍ട്ടേഗയും ഭാര്യയും വിജയിച്ചത്. ആകെയുള്ള 92 പാര്‍ലമെന്റ് സീറ്റില്‍ 71ഉം ഒര്‍ട്ടേഗയുടെ പാര്‍ടി നേടിയിരുന്നു.