18 November Sunday

ഐഎസിനെതിരെ ബ്രിട്ടന്റെ സൈബർ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018


ലണ്ടൻ > ഐഎസ് ഭീകരസംഘടനക്കെതിരെ ബ്രിട്ടൻ സൈബർ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തൽ. ബ്രിട്ടീഷ് ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ് ഡയറക്ടറായി ചുമതലയേറ്റ ജെറെമി ഫ്ളെമിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴിയുള്ള ഐഎസിന്റെ പ്രവർത്തനങ്ങൾ തകർക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

|കഴിഞ്ഞവർഷം ഇത്തരത്തിൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഐഎസിന് തങ്ങളുടെ വിദ്വേഷപ്രചാരണം ഓൺലൈനിൽ ഏറെക്കുറെ അസാധ്യമായതായി മാഞ്ചസ്റ്ററിൽ സൈബർ യുകെ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. ഐഎസിന്റെ ശൃംഖലയും ഉപകരണങ്ങളും നശിപ്പിക്കാനും ഇതുവഴി കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
 

Top