Top
23
Thursday, November 2017
About UsE-Paper

കുത്സും ഷെരീഫിനെതിരെ ഇമ്രാന്‍ ഖാന്‍ കോടതിയില്‍

Sunday Aug 20, 2017
വെബ് ഡെസ്‌ക്‌

ഇസ്ലാമാബാദ് > സുപ്രീംകോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് രാജിവച്ച പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇമ്രാന്‍ ഖാന്റെ പാര്‍ടി കോടതിയെ സമീപിച്ചു. ഷെരീഫിന്റെ ഭാര്യ കുത്സും നവാസിനെ ലാഹോര്‍ എന്‍എ120 സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതിനെതിരെയാണ് തെഹ്‌രീക്കി ഇന്‍സാഫ് പാര്‍ടി ലാഹോര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നാമനിര്‍ദേശപത്രികയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് ആരോപണം. സെപ്തംബര്‍ 17നാണ് തെരഞ്ഞെടുപ്പ്.