Top
24
Wednesday, January 2018
About UsE-Paper

'സൈബര്‍ അറ്റാക്ക് ഹീറോ' യുഎസില്‍ അറസ്റ്റില്‍

Saturday Aug 5, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > ബ്രിട്ടനില്‍ വാനാക്രൈ വൈറസിനെ തുരത്തിയ 'സൈബര്‍ അറ്റാക്ക് ഹീറോ' അമേരിക്കയില്‍ അറസ്റ്റില്‍. മാല്‍വെയര്‍ടെക് എന്നറിയപ്പെടുന്ന മാര്‍കസ് ഹച്ചിന്‍സാണ് ബാങ്കുകളെ ആക്രമിക്കാന്‍ കഴിയുന്ന ക്രോണോസ് എന്ന ട്രോജന്‍ വൈറസിനെ വികസിപ്പിച്ചെടുത്ത കുറ്റത്തിന് അറസ്റ്റിലായത്.

വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിന്റെ പിടിയില്‍നിന്ന് ബ്രിട്ടനെ രക്ഷിച്ചാണ് ഇയാള്‍ പ്രശസ്തനായത്. ലാസ് വേഗാസില്‍നിന്നാണ് എഫ്ബിഐ ഹച്ചിന്‍സനെ അറസ്റ്റുചെയ്തത്. ഓണ്‍ലൈന്‍ ബാങ്കിങ്ങ് സൈറ്റുകളില്‍നിന്ന് യൂസര്‍നെയിമുകളും പാസ്വേഡുകളും ചോര്‍ത്താന്‍പോന്ന ഹാക്കിങ്ങ് വൈറസിനെയാണ് ഹച്ചിന്‍സും കൂട്ടാളിയുംചേര്‍ന്ന് വികസിപ്പിച്ചതെന്ന് എഫ്ബിഐ പറഞ്ഞു.