10 December Monday

ആ ഫോൺ ഇനി തുറക്കണമെങ്കിൽ 47 വർഷം കഴിയണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018

ബീജിങ് > ചൈനയിലെ രണ്ടുവയസ്സുകാരൻ അമ്മയുടെ ഐ ഫോൺ 47 വർഷത്തേക്ക് നിശ്ചലമാക്കി. ഷാൻഹായിയിലെ  കുഞ്ഞാണ് ഫോണിൽ തെറ്റായ പാസ്‌‌‌വേഡ് തുടരെത്തുടരെ അമർത്തി ഫോൺ കേടാക്കിയത്. വിദ്യാഭ്യാസപരമായ വീഡിയോ കാണാനാണ് അമ്മ ലു കുഞ്ഞിന് ഫോൺ നൽകിയത്.

പിന്നീട് ഫോൺ വാങ്ങിനോക്കിയപ്പോൾ രണ്ടരകോടി മിനിറ്റ് ദൈർഘ്യംവരെ ഫോൺ തുറക്കാനാകില്ല. അല്ലെങ്കിൽ റിസെറ്റ് ചെയ്യുക എന്ന സന്ദേശമാണ് സ്ക്രീനിൽവന്നത്. സ്‌‌‌ത്രീക്ക് പാസ്കോഡ് നൽകാനായി വീണ്ടും വർഷങ്ങളോളം കാത്തിരിക്കണം. ഹാൻഡ്സെറ്റിന്റെ ഉള്ളടക്കങ്ങൾ തുടച്ചുമാറ്റിയാൽ മാത്രമേ  തുടർന്ന് ഫയലുകൾ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ കഴിയു. എന്നാൽ ഫോൺ റീസെറ്റ് ചെയ്യേണ്ട എന്നാണ് തീരുമാനം.
 

പ്രധാന വാർത്തകൾ
Top