20 November Tuesday

ചൈനയിലെ ഹോട്ടലിൽ തീപിടിത്തം; 19 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


ബീജിങ‌്

വിനോദസഞ്ചാരനഗരമായ ഹർബിനിലെ ഹോട്ടൽ സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 19 പേർ മരിച്ചു. മുപ്പതിലേറെപ്പേർക്ക‌് പരിക്കേറ്റു. ശനിയാഴ‌്ച വൈകിട്ട‌് വടക്കുകിഴക്കൻ ചൈനയിലെ ഹൈലോങ‌്‌ഷിയാങ്ങിലാണ‌് സംഭവം. പ്രാദേശികസമയം 4.36നാണ‌് ഹോട്ടലിന്റെ രണ്ടാംനിലയിൽ തീപടർന്നത‌്.

അപകടകാരണം വ്യക്തമല്ല. തീപിടിത്തെത്തുടർന്ന‌് 20 പേർ മുകൾനിലകളിൽ കുടുങ്ങി. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ‌്സ‌് 80 പേരെ രക്ഷിച്ചു. നൂറിലേറെ അഗ്നിശമനസേനാ ജീവനക്കാർ മൂന്നരമണിക്കൂറിലേറെ യത‌്നിച്ചാണ‌് തീകെടുത്തിയതെന്ന‌് വാർത്താ ഏജൻസികൾ റിപ്പോർട്ട‌് ചെയ‌്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇതുസംബന്ധിച്ച‌് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. 18 മൃതദേഹം ഇതിനകം കണ്ടെടുത്തു. എന്നാൽ, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റ 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ‌്. 400 ചതുരശ്ര മീറ്റർ വിസ‌്തീർണമുള്ള ഹോട്ടലിന്റെ പല ഭാഗങ്ങളും തീപിടിത്തത്തിൽ പൂർണമായും കത്തിയമർന്നു.

പ്രധാന വാർത്തകൾ
Top