22 November Thursday
ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു

ഫിദൽ കാസ്ട്രോയുടെ മകൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 2, 2018

ഹവാന > ഫിദൽ കാസ്ട്രോയുടെ മകൻ ഫിദൽ ഏയ്ഞ്ചൽ കാസ്ട്രോ ഡയാസ് ‐ ബലാർട്ട് (68) അന്തരിച്ചു. ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിദൽ കാസ്ട്രോയോട് അത്ഭുതകരമായ രൂപസാദൃശ്യമുണ്ടായിരുന്ന അദ്ദേഹം കൊച്ചു ഫിദൽ എന്നർഥമുള്ള ‘ ഫിദലിറ്റോ’ എന്ന പേരിലാണ്  അറിയപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ പരിശീലനം ലഭിച്ച ആണവശാസ്ത്രജ്ഞനായിരുന്ന ഫിദലിറ്റോ, ഫിദൽ കാസ്ട്രോയുടെ മൂത്തമകനാണ്. 

പ്രധാന വാർത്തകൾ
Top