Top
16
Saturday, December 2017
About UsE-Paper

ബസില്‍ ട്രെയിനിടിച്ച് 19 മരണം

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

മോസ്കോ >  കിഴക്കന്‍ മോസ്കോയിലെ പൊക്രോവില്‍ ട്രെയിന്‍ ബസിലിടിച്ച് കുട്ടിയടക്കം 19 പേര്‍ മരിച്ചു. ലെവല്‍ ക്രോസിങ് കടക്കുകയായിരുന്ന ബസിലേക്ക് ട്രെയിനിടിച്ചാണ് ദുരന്തം. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക്  പരിക്കേറ്റു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍നിന്ന് നിസ്നി നൊവേഗോഡിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം ബസ് യാത്രക്കാരാണ്. കസാഖ്സ്ഥാന്‍ സ്വദേശിയായ ബസ് ഡ്രൈവറും മരിച്ചവരില്‍പ്പെടുന്നു.