19 October Friday

ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമണം; 18 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2017

ഓഗാദഗു > പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമണത്തില്‍ 18 മരണം. റസ്റ്റോറന്റിനുള്ളില്‍ അതിക്രമിച്ചുകയറിയ മൂന്നുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി തുര്‍ക്കിഷ് റസ്റ്റോറന്റില്‍ നടന്ന ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ വിദേശികളുമുണ്ട്. മരിച്ചവരിലൊരാള്‍ തുര്‍ക്കി പൌരനാണെന്ന് തുര്‍ക്കി വിദേശമന്ത്രാലയം അറിയിച്ചു. ഒരാള്‍ ഫ്രഞ്ച് പൌരനുമാണ്. ഭീകരാക്രമണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ബുര്‍ക്കിന ഫാസോയില്‍ 2016 ജനുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

പ്രധാന വാർത്തകൾ
Top