19 September Wednesday

ബ്രസീലിയൻ തെരഞ്ഞെടുപ്പ‌്: ലുല മത്സരത്തിനില്ല; ഫെർണാണ്ടോ ഹദ്ദാദ‌് പ്രസിഡന്റ‌് സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ഫെർണാണ്ടോ ഹദ്ദാദ‌്

റിയോ ഡി ജനീറോ> ബ്രസീലിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ‌് സ്ഥാനത്തേക്ക് ഫെർണാണ്ടോ ഹദ്ദാദിനെ വർക്കേഴ്സ് പാർടി സ്ഥാനാർഥിയായി മുൻ പ്രസിഡന്റ‌് ലൂല ഡ സിൽവ നിർദേശിച്ചു. ലുലയ്ക്ക് മത്സരിക്കാനാകില്ലെന്ന‌് കോടതി വിധിയുള്ളതിനെതുടർന്നാണ‌്  ഉറ്റ അനുയായി  ഹദ്ദാദിനെ പ്രസിഡന്റ‌് സ്ഥാനത്തേക്ക‌് ലൂല നിർദേശിച്ചത‌്. ലുലയുടെ ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഹദ്ദാദ‌്.

ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ, വൈസ് പ്രസിഡന്റ‌്, നാഷണൽ കോൺഗ്രസ‌് അംഗങ്ങൾ തുടങ്ങിയവരെ തെരഞ്ഞെടുക്കും.തീവ്രവലതുപക്ഷക്കാരായ സോഷ്യൽ ലിബർടി പാർടിയുടെ ജയിർ ബോൽസോനോരോയാണ്  ഹദ്ദാദിന്റെ പ്രധാന എതിരാളി.


പ്രധാന വാർത്തകൾ
Top