20 June Wednesday

ട്രംപുമായുള്ള ബന്ധം: നീലച്ചിത്ര നടി മിണ്ടരുതെന്ന് : കോടതി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ന്യുയോർക്ക് > അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി  അടുത്തബന്ധം പുലർത്തിയതായി ആരോപിച്ച നീലച്ചിത്രതാരം സ്റ്റോമി ഡാനിയേൽസ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടു. ട്രംപുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിനെയാണ് കോടതി സ്റ്റോമി ഡാനിയേൽസിനെ വിലക്കിയത്. ട്രംപിന് അനുകൂലമായി വിധിയുണ്ടായെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.

ട്രംപിന്റെ സ്ഥാപനത്തിൽ നിന്ന് നടിയുടെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
 എന്നാൽ, എന്തിനുവേണ്ടിയാണ് തുക കൈമാറിയതെന്ന് വെളിപ്പെടുത്തുന്നതിനാണ് വിലക്കുള്ളത്. രഹസ്യം പുറത്തുവിടാതിരിക്കാൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി ട്രംപ് താരവുമായി കരാറൊപ്പിട്ടിരുന്നു. ഈ കരാർ നിലനിൽക്കുെമന്നാണ് കോടതിവിധി.
 

പ്രധാന വാർത്തകൾ
Top