18 September Tuesday

ബ്രിട്ടനില്‍ ഡീസല്‍- പെട്രോള്‍ കാര്‍ നിരോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

ലണ്ടന്‍ > അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതുതായി ഡീസല്‍-പെട്രോള്‍ കാറുകളും വാനുകളും ഇറക്കുന്നത് 2040ഓടെ പൂര്‍ണമായി നിരോധിക്കുമെന്ന് ബ്രിട്ടണ്‍. അന്തരീക്ഷവായുവില്‍ നൈട്രജന്‍ ഓക്സൈഡിന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അന്തരീക്ഷവായു മലിനമാകുന്നത് പൊതുജനാരോഗ്യത്തിന് വന്‍ വെല്ലുവിളിയായി മാറിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ബ്രിട്ടീഷ് പരിസ്ഥിതിമന്ത്രി മൈക്കല്‍ ഗോവ് അറിയിച്ചു.

അന്തരീക്ഷമലിനീകരണം കുറച്ചുകൊണ്ടുവരാനുള്ള 25.5 കോടി പൌണ്ടിന്റെ പ്രഖ്യാപനമാണ് യുകെ നടത്തിയത്. പൊതുവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകവഴി സ്വകാര്യവാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള സമഗ്രപദ്ധതിയാണ് ഇതിലുള്ളത്. അടുത്തിടെ ഫ്രാന്‍സും സമാന പ്രഖ്യാപനം നടത്തി.

പ്രധാന വാർത്തകൾ
Top