Top
18
Monday, December 2017
About UsE-Paper

ബാലിയിലെ അഗ്നിപര്‍വതം പുകയുന്നു

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

ജക്കാര്‍ത്ത > ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗങ് അഗ്നിപര്‍വതം അരനൂറ്റാണ്ടിനുശേഷം പുകയുന്നതായി ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് അറിയിച്ചു. ഇതിനകം ഏകദേശം 14 ലക്ഷം പേര്‍ വീടുകളുപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി.

കനത്ത പുക ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കാനാണ് ശ്രമം. അഗ്നിപര്‍വതത്തില്‍നിന്ന് ഉയരുന്ന പുക ചൊവ്വാഴ്ച 700 മീറ്ററോളം ഉയരത്തില്‍ പൊങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രധാനപ്പെട്ട ടൂറിസംമേഖലകൂടിയായ ഇന്തോനേഷ്യക്ക് ഇതിലൂടെ വന്‍ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്. അഗ്നിനരകം എന്നറിയപ്പെടുന്ന ഇവിടെ 1963ല്‍ നടന്ന സ്ഫോടനത്തില്‍ ഏകദേശം 1600 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.