13 December Thursday

അച്ഛനുമമ്മയും മരിച്ച് 4 വർഷത്തിനുശേഷം കുഞ്ഞ് പിറന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018


ബീജിങ് > അച്ഛനുമമ്മയും കാറപകടത്തിൽ മരിച്ച് നാലുവർഷത്തിനുശേഷം വാടകഗർഭപാത്രത്തിൽ അവരുടെ കുഞ്ഞ് പിറന്നു. 2013ൽ മരിച്ച ദമ്പതികൾ ഐവിഎഫ് രീതിയിലൂടെ കുഞ്ഞിനെ ലഭിക്കാനായി നിരവധി ഭ്രൂണങ്ങൾ ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. ഇതിൽനിന്നാണ് ഇപ്പോൾ കുഞ്ഞ് പിറന്നത്. ലാവോസിലെ യുവതിയുടെ ഗർഭപാത്രത്തിൽ ഡിസംബറിൽ ജനിച്ച തിയാൻതിയാൻ എന്ന ആൺകുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ദ ബീജിങ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മരിച്ചവരുടെ ഭ്രൂണത്തിൽനിന്ന് കുഞ്ഞിനെ ജനിപ്പിക്കാൻ അനുമതി നൽകുന്നത് ഇതാദ്യമാണ്. ദമ്പതികളുടെ അച്ഛനമ്മമാർ ദീർഘമായ നിയമപോരാട്ടത്തിനൊടുവിലാണ് ഇത്തരത്തിൽ കുഞ്ഞിനെ നേടിയെടുത്തത്. ചൈനയിൽ വാടകഗർഭധാരണം നിയമവിധേയമല്ലാത്തതിനാൽ ഭ്രൂണം ലാവോസിൽ എത്തിച്ചാണ് ഗർഭപത്രത്തിൽ നിക്ഷേപിച്ചത്. ശീതീകരിച്ച ഭ്രൂണം കൊണ്ടുപോകാൻ വ്യോമയാനക്കമ്പനികൾ തയ്യാറാകാത്തിനാൽ കാറിലാണ് കൊണ്ടുപോയത്.

പ്രധാന വാർത്തകൾ
Top